അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലില്‍. ഒമ്പത് വിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി. ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടുമണിക്കാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി പോരാട്ടം. കഴിഞ്ഞ ട്വന്റി 20 മത്സരത്തില്‍ സെമിയിലെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുവാന്‍ പോകുന്നത്. അന്ന് ഇംഗ്ലണ്ട് പത്ത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപ്പെടുത്തി ജേതാക്കളായി. ഇത്തവണ ഇന്ത്യക്കാണ് മുന്‍തൂക്കം. പ്രവചനങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണ്. ഒരു കളിയും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയില്‍ എത്തിയത്. അതേസമയം ഇംഗ്ലണ്ട് തട്ടിയും മുട്ടിയുമാണ് സെമിയില്‍ കടന്നത്.
Recent Comments