ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വേണ്ടി മന്ത്രി എം.ബി.രാജേഷ് സഭയെ ഇക്കാര്യം സഭയെ അറിയിച്ചത്. അതേസമയം ശിക്ഷ ഇളവിനു ശുപാർശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്ന് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.അതേസമയം ഉദ്യോഗസ്ഥരെ ബലിയറ്റുകളാക്കിയെന്ന് പ്രതിപക്ഷം .ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നൽകുന്നത് സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷൻ സഭയിൽ പ്രഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചു
Recent Comments