പതിനെട്ടാം ലോക സഭയിലെ ഏക ദമ്പതിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഖിലേഷ് യാദവും ഡിമ്പിള്‍ യാദവുമാണ്. ലോക സഭയിലെ ആദ്യത്തെ ദമ്പതിമാര്‍ മലയാളികളായ എകെജിയും സുശീല ഗോപാലനുമാണ്. നാലാം ലോകസഭ (1967)യിലായിരുന്നു ഏകെജിയും ഭാര്യ സുശീലയും ഒരുമിച്ച് അംഗങ്ങളായത്. എകെജി കാസര്‍ഗോഡ് നിന്നും സുശീല ചിറയിന്‍കീഴ് (ഇപ്പോഴത്തെ പേര് ആറ്റിങ്ങല്‍) ലോകസഭ മണ്ഡലത്തില്‍ നിന്നുമാണ് ജയിച്ചത്.
ഏകെജിയുടെയും ഭാര്യ സുശീലയുടെയും പിന്‍ഗാമികള്‍ ഏഴും എട്ടും ലോകസഭകളില്‍ (1980-1989) അംഗങ്ങളായിരുന്ന ബിഹാറില്‍ നിന്നുള്ള സത്യേന്ദ്ര നാരായണ്‍ സിന്‍ഹയും ഭാര്യ കിഷോരി സിന്‍ഹയുമായിരുന്നു. കിഷോരി സിന്‍ഹ ബിഹാറിലെ വൈശാലിയിലെ നിന്നും സത്യേന്ദ്ര നാരായണ്‍ സിന്‍ഹ ബിഹാറിലെ ഓറംഗാബാദില്‍ നിന്നുമാണ് ജയിച്ചത്. അവരോടൊപ്പം ഏഴാം(1980-84) ലോകസഭയില്‍ ചരണ്‍സിംഗും അദ്ദേഹത്തിന്റെ ഭാര്യ ഗായത്രിദേവിയും അംഗങ്ങളായിരുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത് (Baghpat) ലോകസഭ മണ്ഡലത്തില്‍നിന്നും ചരണ്‍സിംഗും ഉത്തര്‍പ്രദേശിലെ കൈരണ (Kairana) ലോകസഭ മണ്ഡലത്തില്‍ നിന്നും ഗായത്രി ദേവിയും തെരഞ്ഞെടുക്കപ്പെട്ടു.
ഏഴാം ലോകസഭയിലെ തന്നെ ദമ്പതികളും സോഷ്യലിസ്റ്റുകളുമായ പ്രൊഫസര്‍ മധു ദന്തെവതെ (Madhu Dandavat)യും പ്രമീല ദന്തെവതെയുമാണ്. മഹാരാഷ്ട്രയിലെ രാജ്പുര്‍ (Rajapur) (Ranjeet Ranjan) ആയിരുന്നു. ഇവര്‍ ബിഹാറില്‍ നിന്നായിരുന്നു ജയിച്ചത്. പപ്പു യാദവ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മധേപുര (Madhepura)യില്‍ നിന്നും ഭാര്യ രണ്‍ജിത് രാജന് ജന്‍ ശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സഹര്‍സ (Saharsa) ലോകസഭ മണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്. 2024 ല്‍ ലോകസഭയില്‍ സമാജ്വാദി പാര്‍ട്ടിയുടെ നേതാക്കളായ അഖിലേഷ് യാദവും ഭാര്യ ഡിമ്പിള്‍ യാദവുമാണ്. ഇവര്‍ക്ക് ലോകസഭയില്‍ താരപരിവേഷമാണ് ലഭിക്കുന്നത്. ഇവരെ കൂടാതെ ഇവരുടെ കുടുംബത്തില്‍ നിന്നും മൂന്നു പേര് കൂടിയുണ്ട്. അങ്ങനെ വരുമ്പോള്‍ അഖിലേഷിന്റെ കുടുംബത്തില്‍ നിന്നും മൊത്തം അഞ്ചു പേരാണ് ലോകസഭയില്‍ ഇപ്പോഴുള്ളത്.
നെഹ്റു കുടുബത്തില്‍ നിന്നും ഇപ്പോള്‍ പാര്‍ലിമെന്റില്‍ രണ്ട് പേരുണ്ട്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സോണിയ രാജ്യ സഭയിലാണ്. വയനാട്ടില്‍ നിന്നും പ്രിയങ്ക ജയിച്ചാല്‍ നെഹ്റു കുടുംബത്തില്‍ നിന്നും മൂന്നു പേരാവും. ലോകസഭയില്‍ സഹോദരനും സഹോദരിയും അംഗങ്ങളാവും.
Recent Comments