ഇംഗ്ലണ്ടിനെ 68 റണ്ണുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും റണ്‍വേട്ടയാണ് ഇന്ത്യയെ ഉയര്‍ന്ന സ്കോറായ 171 നേടാന്‍ പിന്തുണച്ചത്. ഇന്ത്യയ്ക്കുവേണ്ടി അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.
പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. ആദ്യം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റെല്ലാം നഷ്ടപ്പെട്ട് പുറത്താവുകയായിരുന്നു. 103 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
ജൂണ്‍ 29 ന് ബ്രിജ്ടൗണില്‍ നടക്കുന്ന ഫൈനല്‍ ഇന്ത്യ ദക്ഷിണ ആഫ്രിക്കയെ നേരിടും.
Recent Comments