ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (കേരള)യുടെ 31മത് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും എറണാകുളത്തു അസോസിയേഷന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്നു. കര്‍ണ്ണാടക ഫിലിം ചേംബര്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പൊതുയോഗം.
നിലവില്‍ സംസ്ഥാനകമ്മിറ്റി പ്രസിഡന്റായ ലിസ്റ്റിന് സ്റ്റീഫന്‍ (മാജിക് ഫ്രെയിംസ്) വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി എസ്.എസ്.ടി. സുബ്രഹ്മണ്യന് (എവര്‍ ഷൈന്‍ റിലീസ്), ട്രെഷറര്‍ വി
പി മാധവന് നായര്‍ (മുരളി ഫിലിംസ്), വൈസ് പ്രസിഡന്റ് സിയാദ് കോക്കര്‍ (കോക്കേഴ്സ് ഫിലിംസ്), ജോയിന്റ് സെക്രട്ടറിമാരായി പി എ സെബാസ്റ്റ്യന്‍ (ടൈം ആഡ്സ് റിലീസ്), ആല്വിന് ആന്റണി (ഗോള്‍ഡ് സ്റ്റാര്‍ റിലീസ്), എ മാധവന് (അമൃത പിക്ചേഴ്സ്) എന്നിവരെ കൂടാതെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
Recent Comments