അടുത്ത കാലത്താണ് യുനെസ്കോ ഇന്ത്യയിലെ സാഹിത്യ നഗരമായി കോഴിക്കോടിനെ തെരെഞ്ഞെടുത്തത്. ഇന്ത്യയിലെ സംഗീത നഗരം മധ്യ പ്രദേശിലെ ഗ്വാളിയറാണ്.
കോഴിക്കോട് സാഹിത്യ നഗരമാകും മുന്‍പ് കൊച്ചിയില്‍ ഒരു അക്ഷര തെരുവ് ഉണ്ടായിരുന്നുയെന്ന് പ്രമുഖ പ്രസാധകനായ സിഐസിസി ജയചന്ദ്രന് പറഞ്ഞു. 59 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം പ്രസ് ക്ലബ് റോഡ് ടി. ബി. റോഡ് ആയിരുന്ന കാലത്തതാണിത്. ഈ റോഡ് ‘അക്ഷര തെരുവ്’ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്.
മലയാളത്തിന്റെ അഭിമാനങ്ങളായ അഞ്ചാറ് സാഹിത്യകാരന്മാരെങ്കിലും എല്ലാ ദിവസവും ഇവിടെ ഉറപ്പായും ഉണ്ടാകും. ഒപ്പം അവരെ കാണാന്‍ വരുന്ന സാഹിത്യ പ്രേമികളും. വൈക്കം മുഹമ്മദ് ബഷീറിന്റെ ബഷീഴ്സ് ബുക്ക് സ്റ്റാള്‍, ഡിസി കിഴക്കേമുറി സെക്രട്ടറിയായ സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ നാഷണല്‍ ബുക്ക് സ്റ്റാള്‍. തോമസ് മുണ്ടശ്ശേരിയുടെ കറന്റ് ബുക്സ്, സമാധാനം പരമേശ്വരന്റെ സിഐസിസി ബുക്ക് ഹൗസ്, സുകുമാരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഉള്ള ശ്രീരാമ വിലാസം ബുക്ക് ഡിപ്പോ പിന്നീട് ന്യൂ ശാന്താ ബുക്ക് ഹൗസ് ആയി.
ഡിസി സാര്‍ പിന്നീട് എന്‍.ബി.എസ് വിട്ട് തോമസ് മുണ്ടശ്ശേരിയുടെ കറന്റ് ബുക്ക് നടത്തി. പെപ്പിന് തോമസ് കുറേ കഴിഞ്ഞ് കോസ്മോ ബുക്സ് തുടങ്ങിയതും. കോശി പി. ജോണ്‍ വിദ്യാര്‍ത്ഥി മിത്രം പ്രസ്സ് ആന്റ് ബുക്ക് ഡിപ്പോയുടെ ശാഖ തുടങ്ങിയതും ഈ അക്ഷര തെരുവിലാണെന്ന് സി ഐ സി സി ജയചന്ദ്രന് വ്യക്തമാക്കി.
Recent Comments