സിപിഎം കുരുക്കില്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിന്റേതുള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ് കണ്ടുകെട്ടിയത്. അതോടെ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ് ഇഡി കേസില്‍ പ്രതിയാകും. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് അദ്ദേഹം പ്രതിയാവുക.
അടുത്തഘട്ടം കുറ്റപത്രത്തില്‍ ജില്ലാ സെക്രട്ടറിയുടെ പേരുള്‍പ്പെടുത്തും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തല്‍. കരിവന്നൂരിലെ കള്ളപ്പണ ഇടപാടില്‍ പാര്‍ട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇഡി വ്യത്തങ്ങള്‍ പറയുന്നു. എംഎം വര്‍ഗീസിന്റെ പേരിലുള്ള പാര്‍ട്ടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ചാനല്‍ വാര്‍ത്തകളിലെ വിവരം കണ്ടുള്ളൂ, ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എംഎം വര്‍ഗീസ് പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റി സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പറയുന്ന വാര്‍ത്ത ശരിയാണെങ്കില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്ത് വന്നു. ഇഡി നടപടി തോന്നിവാസമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ഥലം വാങ്ങിയാല്‍ അതാത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ് ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിന്റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇഡി ഇതുവരെ പാര്‍ട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ഇ.ഡി. കണ്ടുകെട്ടിയതില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുള്ള സ്ഥലവും 60 ലക്ഷം രൂപയും ഉള് പ്പെടുന്നു. ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയതില്‍ അധികവും. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പൊറത്തുശേരി പാര്‍ടി കമ്മിറ്റി ഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതില്‍പ്പെടുന്നു. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതിസ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ പുതിയ നടപടി.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടില്‍ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി സ്വത്തുക്കള്‍കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എന്‍ഫോഴ്സ്മെന്റ് കടന്നത്. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Recent Comments