അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് ജോ ബൈഡനുമേല്‍ സമ്മര്‍ദം. ഡൊണാള്‍ഡ് ട്രംപുമായി തെരെഞ്ഞെടുപ്പിന് മുമ്പുള്ള സംവാദത്തില്‍ ഏറെ പിന്നിലായി പോയ ബൈഡന് പിന്മാറുന്നതാകും നല്ലതെന്നാണ് ബൈഡന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലും അഭിപ്രായം ഉയരുന്നത്. സി എന്‍ എന്‍ എന്ന ചാനലിന്റെ ഹെഡ് ക്വര്ട്ടേഴ്സായ അറ്റ്ലാന്റയിലെ നടന്ന സംവാദത്തിലാണ് ബൈഡന് പിന്നിലായത് .ഏകദേശം ഒന്നര മണിക്കൂറാണ് ഈ സംവാദം നീണ്ടു നിന്നത്.
അതേസമയം പിന്നോട്ടില്ലെന്നും മത്സരിച്ചു ജയിക്കുമെന്നും ബൈഡന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിന്തുണ അറിയിച്ച് ബരാക് ഒബാമയും രംഗത്തെത്തി. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രം ബൈഡന് പിന്മാറുകയാണ് ഉചിതമെന്ന് എഡിറ്റോറിയല്‍ എഴുതി. റിപ്പബ്ലിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് ആദ്യത്തെ സംവാദം കഴിഞ്ഞപ്പോള്‍ ഏറെ മുന്നിലെത്തി. സംവാദത്തിനു മുമ്പ് ട്രംപിന്റെ റേറ്റിങ് 37 ശതമാനമായിരുന്നു. സംവാദം കഴിഞ്ഞപ്പോള്‍ ട്രംപിന്റെ റേറ്റിങ് 67 ശതമാനത്തിലേക്ക് കുതിക്കുകയാണുണ്ടായത്. ഈ വര്‍ഷം നവംബര്‍ മാസമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്. അടുത്ത ഓഗസ്റ്റ് മാസം ഷിക്കാഗോയില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വലിയ സമ്മേളനം നടക്കാന്‍ പോവുകയാണ്. അതിനു മുമ്പ് ബൈഡന് പിന്മാറുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത് .ഇതാണിപ്പോള്‍ അമേരിക്കയിലെ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്.
സി എന്‍ എന്‍ എന്ന ചാനലിന്റെ ആസ്ഥാനത്ത് നടന്ന ആദ്യ സംവാദത്തില്‍ ബൈഡന് പതറിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കുവാന്‍ ബൈഡനു കഴിഞ്ഞില്ല. ട്രംപ് പഴയ പോലെയുള്ള ആക്രമണം നടത്താതെ തന്നെ ബൈഡന് പതറിപ്പോകുകയാണുണ്ടായത്. സംവാദത്തിലൂടനീളം മറുപടി പറയാനാവാതെ ബൈഡന് കുഴയുകയാണ് ഉണ്ടായത്. എന്തുകൊണ്ട് ബൈഡനു ഇങ്ങനെ സംഭവിച്ചു?
അമേരിക്കയിലെ മാധ്യമങ്ങള്‍ പറഞ്ഞത് ബൈഡന്റെ പ്രായമാണ് കാരണമെന്നാണ്. ബൈഡണിപ്പോള് 81 വയസുണ്ട്. നാലു വര്‍ഷം കഴിയുമ്പോള്‍ ബൈഡനു 85 വയസവും. ലോകത്തിലെ ശക്തമായ രാജ്യമായ അമേരിക്കന്‍ പ്രസിഡന്റ് പ്രായമുള്ള, മറവിയുള്ള നന്നായി സംസാരിക്കാന്‍ കഴിയാത്തയാളാവുന്നതില് അമേരിക്കന്‍ ജനതയ്ക്ക് താല്‍പ്പര്യമില്ല.
ട്രംപിനു 78 വയസുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആവേശം പ്രായത്തെ മറികടക്കുന്നതാണ് .അതിനാല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ അനായാസം വിജയിക്കുമെന്നാണ് സൂചനകള്‍ .ബൈഡനു ചെറിയൊരു വെല്ലുവിളി പോലും ട്രംപിനെതിരെ ഉയര്‍ത്താന്‍ കഴിയില്ല എന്നാണ് പ്രവചനം. അതായത് ബൈഡന് ഒരു സ്ഥാനാര്‍ഥി പോലും അല്ലാത്ത തരത്തിലാണ് അമേരിക്കയിലെ ചര്‍ച്ചകള്‍ പോവുന്നത് .ബൈഡന് സ്വയം പിന്മാറുകയാണെങ്കില് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയോ, നിലവിലെ അമേരിക്കന്‍ വൈസ് പ്രസിഡണ്ടും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസൊ ,കാലിഫോര്‍ണിയയിലെ ഗവര്ണര്ഗ്രാവിന് ന്യൂസോം ( Gavin Newsom) എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായേക്കും.
അതിനാല്‍ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്തിലേക്ക് പോകുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .അതേസമയം തെരെഞ്ഞെടുപ്പില്‍ ബൈഡന് വിജയിച്ചാല്‍ ലോകത്തിനു തന്നെ വലിയ പ്രശ്നമായി മാറാനും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നമുണ്ടെന്നും ഓര്‍മ്മക്കുറവുണ്ടെന്നും പ്രായം പ്രശ്നമുണ്ടെന്നൊക്കെ ബൈഡന് തന്നെ സമ്മതിച്ച കാര്യമാണ്. ഇതും അമേരിക്കന്‍ ജനത ചര്‍ച്ച ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും പവര്‍ ഫുള്‍ പദവിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റേത് .അതുകൊണ്ട് ശക്തനായ ഒരാളായിരിക്കണം അമേരിക്കന്‍ പ്രസിഡന്റ് എന്നാണ് ബൈഡനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ പോലും പറയുന്നത്.
അതേസമയം മോശമായ സംവാദത്തിന്റെ പേരില്‍ ബൈഡനെ തള്ളിപ്പറയരുതെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അഭിപ്രായപ്പെട്ടത്. ജീവിതകാലം മുഴുവന്‍ സാധാരണക്കാര്‍ക്കുവേണ്ടി പോരാടിയ ബൈഡനെ ഒരു സംവാദത്തിന്റെ പേരില്‍ വിലയിരുത്തരുതെന്നും ഒബാമ ഓര്‍മ്മിച്ചു. ബൈഡന് വലിയ വിജയം നേടാനായി എല്ലാവരും പരിശ്രമിക്കണമെന്നും മുന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. മത്സരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പോരാടി ജയിക്കുമെന്നുമാണ് ബൈഡന് പറഞ്ഞത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അനായാസം വിജയിക്കുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രവചനം.
Recent Comments