കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് ജി സുധാകരന്. അഭിപ്രായം തുറന്ന് പറയുന്ന ശീലം അദ്ദേഹത്തിനുണ്ട്. സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളു. ചരിത്രം പറയാത്തവര്‍ ആരും പുരോഗതിയെ ഉന്നം വെയ്ക്കുന്നില്ല. വെള്ളാപ്പള്ളി വോട്ടുമറിച്ചുവെന്ന് എം വി ഗോവിന്ദന് പറഞ്ഞിട്ടില്ലെന്നും സുധാകരന് പ്രതികരിച്ചു.
ഒരു മാധ്യമം മാത്രം വിചാരിച്ചാല്‍ സമൂഹം നന്നാവില്ല, എല്ലാവരും വേണമെന്ന് സുധാകരന് പ്രതികരിച്ചു. അച്ചടി മാധ്യമങ്ങളാണ് കൂടുതല്‍ സത്യസന്ധം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വൈറലാകാന്‍ വേണ്ടി പലതും ചെയ്യുന്നു. സ്വയം തിരുത്തലിന് എല്ലാവരും തയാറാകണം. പറയാത്ത കാര്യം പറഞ്ഞ് ഒരു ചാനല്‍ കഴിഞ്ഞ ദിവസം അപമാനിച്ചു. കടിക്കുന്ന പട്ടിയെ കാശ് കൊടുത്ത് വാങ്ങിയതു പോലെയായി. മോദി ശക്തനായ വലതുപക്ഷ ഭരണാധികാരിയാണെന്നാണ് പറഞ്ഞത്. ജനാധിപത്യത്തിലെ ഏകാധിപതിയെന്നും വിശേഷിപ്പിച്ചു. അല്ലാതെ ഒരു മോദി സ്തുതിയും നടത്തിയിട്ടില്ലെന്നും സുധാകരന് പ്രതികരിച്ചു.
താന്‍ പാര്‍ട്ടിക്കെതിരെ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്ന് ജി സുധകാരന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ താന്‍ എന്നും പ്രതിരോധിച്ചിട്ടേയുള്ളുവെന്നും മാധ്യമ സ്ഥാപനങ്ങള്‍ക്കിടയില്‍ മത്സരം വര്‍ധിക്കുന്നുവെന്നും ഇത് ശരിയായ രീതിയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അപക്വമായ പ്രതികരണമാണ് ജി സുധാകരന് നടത്തുന്നതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെയായിരുന്നു സുധാകരന്റെ പ്രതികരണം.
Recent Comments