അടുത്തിടെ തെന്നിന്ത്യന്‍ സിനിമയില്‍ പ്രമുഖരായ നിരവധി താരദമ്പതികളാണ് വിവാഹമോചിതരായത്. ഏറ്റവും ഒടുവില്‍ നടന് ജയംരവിയും വിവാഹമോചിതനാകാന്‍ പോകുന്ന എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അടുത്തിടെ ജയംരവിയുടെ ഭാര്യ ആരതി സമൂഹമാധ്യമത്തില്‍നിന്ന് താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്ന എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര. സുചി ലീക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍.
ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കം ചെയ്തെങ്കിലും മാരീഡ് ടു ജയം രവി എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20 ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരതിയുടെ പുതിയ നീക്കം.
നേരത്തെ, സാമന്ത-നാഗ ചൈതന്യ, ധനുഷ്-ഐശ്വര്യ, ജിവിപ്രകാശ്-സൈന്ധവി തുടങ്ങിയ താരദമ്പതികളും വേര്‍പിരിഞ്ഞിരുന്നു. നടന് വിജയ്യും ഭാര്യ സംഗീതയും വേര്‍പിരിയാന്‍ പോകുന്നതായുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Recent Comments