ഇക്കുറി മഴപ്രതീക്ഷിച്ച തോതില്‍ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. ജൂണിലെ മഴക്കുറവ് 25 ശതമാനമെന്ന് കണക്കുകള്‍. ശരാശരി 648.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 489.2 മില്ലി മീറ്റര്‍ മഴയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികള്‍ ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുന്നു എങ്കിലും പ്രതീക്ഷിച്ചത് പോലെ മഴ ലഭിച്ചില്ല.
അതേസമയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 60 ശതമാനം ആയിരുന്നു മഴക്കുറവ്. ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ (757.5 മില്ലി മീറ്റര്‍) ജില്ലയില്‍ ആണെങ്കിലും പതിനാല് ശതമാനം മഴക്കുറവുണ്ട്.
വയനാടാണ് മഴക്കുറവ് രൂക്ഷം. 38 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്.
Recent Comments