കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയാണെന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. എന്നാൽ സത്യം എന്താണ് ?1982 ൽ ഇന്ദിരാഗാന്ധിയാണ് കൈപ്പത്തി ചിഹ്നം കോൺഗ്രസിന്റെ ചിഹ്നമാക്കിയത്.1977 ൽ ഇന്ദിര ഗാന്ധി തെരെഞ്ഞെടുപ്പിൽ തോറ്റ ശേഷം അടുത്ത തെരെഞ്ഞെടുപ്പിലാണ് പശുവും കിടാവും ചിഹ്നത്തിന് പകരം അവർ കൈപ്പത്തി ചിഹ്നം സ്വീകരിച്ചത്.കേരളത്തിൽ പാലക്കാട് ജില്ലയിലെ കല്ലേക്കുളങ്ങരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു പരാശക്തി ക്ഷേത്രമാണ് പാലക്കാട് ശ്രീഹേമാംബികാ ക്ഷേത്രം. പുരാതന കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണിത്. ഭഗവതി ആദിപരാശക്തിയുടെ അനുഗ്രഹിക്കുന്ന ഭാവത്തിലുള്ള രണ്ട് കൈപ്പത്തികളാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റൊരു ക്ഷേത്രത്തിലും ഇത്തരം പ്രതിഷ്ഠയില്ല. ഏമൂർ ഹേമാംബിക ക്ഷേത്രം എന്നുമറിയപ്പെടുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ ധാരാളം ഭക്തജനങ്ങളെത്തുന്നുണ്ട്. ഈ ക്ഷേത്രത്തെക്കുറിച്ച് ഇന്ദിരാഗാന്ധി അറിഞ്ഞത് സുപ്രീം കോടതി ജഡ്ജിയായിരുന്ന കൈലാസത്തിന്റെ ഭാര്യ സൗന്ദര്യത്തിൽ നിന്നായിരുന്നു. തുടർന്ന് ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു .ഇതറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ തലേദിവസം രാത്രിയിൽ ഹേമാംബികാ ക്ഷേത്രത്തിലേക്ക് റോഡ് നിർമ്മിച്ചതാണ് പറയപ്പെടുന്നുണ്ട്.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അനുഗ്രഹിക്കുന്ന കൈപ്പത്തി ഇന്ദിരാ ഗാന്ധിയെ ആകർഷിച്ചു. അങ്ങനെയാണ് കോൺഗ്രസിന്റെ ചിഹ്നമാക്കുവാൻ അവർ തീരുമാനിച്ചത്. ചിഹ്നത്തെ സംബന്ധിച്ച് ഇന്ദിര പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് ചിനമായി. 1984 മുതൽ നടന്ന പൊതു തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മത്സരിച്ചത് കൈപ്പത്തി ചനത്തിലായിരുന്നു. അതിനിടയിൽ 1980 ജനുവരി മാസം നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വിജയിക്കുകയും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തു. ഹേമാംബികാ ക്ഷേത്രത്തിലെ കൈപ്പത്തി ക്ഷേത്രത്തെക്കുറിച്ച് ആദ്യം ഇന്ദിരാഗാന്ധിയോട് പറഞ്ഞത് കെ കരുണാകരനാണെന്നും അതല്ല ആ ക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠയുടെ ലോക്കറ്റ് പാലക്കാട് എംപിയായിരുന്ന വി എസ് വിജയരാഘവൻ നൽകിയതിനെ തുടർന്നായിരുന്നു ഇന്ദിര ഗാന്ധി ഹേമാംബികാ ക്ഷേത്രം സന്ദർശിച്ചതെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.എന്നാൽ സൗന്ദര്യം കൈലാസമാണ് കൈപ്പത്തിന് ക്ഷേത്രത്തെക്കുറിച്ച് ഇന്ദിര ഗാന്ധിയോട് പറഞ്ഞതെന്നാണ് യാഥാർഥ്യം.ഇതൊന്നുമറിയാതെയാണ് രാഹുൽ ഗാന്ധി ലോകസഭയിൽ പരമശിവന്റെ ഫോട്ടോ കാണിച്ച് കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയ മുദ്രയാണെന്ന് പറഞ്ഞത്. നിലവിലെ പാലക്കാട് എംപിയായ വികെ ശ്രീകണ്ഠനു ഈ ചരിത്രമൊക്കെ അറിയാം. എന്നിട്ടും അദ്ദേഹം രാഹുൽ ഗാന്ധിയെ തിരുത്തിയില്ല.
പാലക്കാട് അകത്തേത്തറ എന്ന ഗ്രാമത്തിലെ കല്ലേക്കുളങ്ങര എന്ന സ്ഥലത്താണ് ഈ കൈപ്പത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നഗര പ്രദേശത്തോട് ചേർന്നു കിടക്കുന്ന ക്ഷേത്രമാണിത്. പാലക്കാട് നഗരത്തിൽ നിന്നും മലമ്പുഴ റോഡിൽ 8 കി.മി ഇങ്ങോട്ടേക്കുള്ളത്. പാലക്കാട് നിന്നും മലമ്പുഴയ്ക്ക് യാത്ര ചെയ്യുന്നവർക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ബസ് സർവീസുകളും ലഭ്യമാണ്. പാലക്കാട്ടെ പ്രധാന റയിൽവേ സ്റ്റേഷനായ ഒലവക്കോട് നിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗത്തേക്ക് സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ധാരാളം ട്രെയിനുകൾ ഇവിടെ നിർത്താറുണ്ട്. ദുർഗാ സ്വരൂപിണിയായ ഹേമാംബിക ദേവി പ്രധാനമായും മൂന്ന് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്നു. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിവയാണ് അത്. അതിനാൽ രാവിലെ പണപ്പായസം, ഉച്ചക്ക് പാല്പായസം, വൈകിട്ട് കടുംപായസം എന്നിവയാണ് നിവേദ്യം.ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നവരാത്രി ആഘോഷമാണ്.
Recent Comments