ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം മോഹന്‍ലാലിന്. അഭിനയമേഖലയിലെ മികവിനാണ് പുരസ്കാരം. കെ. ജയകുമാര്‍, പ്രഭാവര്‍മ, പ്രിയദര്ശന് എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് 31 ന് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ലാലിന് പുരസ്കാരം സമ്മാനിക്കും.
നിലവില്‍ മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കരിയറിലെ 360-ാമത്തെ ചിത്രം കൂടിയാണിത്. ലൂസിഫലിന്റെ രണ്ടാംഭാഗമായ എമ്പുരാനില്‍ പല ഷെഡ്യൂളുകളിലായി അദ്ദേഹം ചിത്രികരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണവും പൂര്‍ത്തിയാക്കാനുണ്ട്. സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന ബറോസ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുവരികയാണ്. സെപ്തംബര്‍ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Recent Comments