ധ്യാന്‍ ശ്രീനിവാസന്, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാര്‍ട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 5ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.
1989ല്‍ കാസര്‍ഗോഡ് കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ‘പിച്ചൈക്കാരന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലിയും എഡിറ്റിംഗ് സുനില്‍ എസ് പിള്ളയും നിര്‍വ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്സാണ് സംഗീതം പകരുന്നത്.
Recent Comments