സിനിമാപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശാലിനി. അജിത്ത് സമൂഹമാധ്യമങ്ങളില്‍ അത്ര സജീവവുമല്ല. അടുത്തിടെയാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ സജീവമായി തുടങ്ങിയത്. അതിനാല്‍തന്നെ ശാലിനിയുടെയും അജിത്തിന്റെയും കുടുംബചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.
എന്നാലിപ്പോള്‍, ആശുപത്രി കിടക്കയില്‍ നടി ശാലിനിയുടെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്ന ചിത്രം കണ്ട് അരാധകരില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ശാലിനിക്ക് എന്തു പറ്റിയെന്നാണ് ആരാധകര്‍ തിരക്കുന്നത്. അതേസമയം ശാലിനിയെ ഓപ്പറേഷന് വിധേയമാക്കേണ്ടി വന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുമുണ്ട്. എന്തിനാണ് ഓപ്പറേഷന് നടത്തിയതെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുത്ത് വന്നിട്ടില്ല. മാത്രമല്ല, അജിത്തോ ശാലിനിയോ ഇരുവരോടും അടുത്ത വൃത്തങ്ങളോ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
View this post on Instagram
അജിത്ത് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അസര്‍ബൈജാനില്‍ ആയിരുന്നതിനാല്‍ ഓപ്പറേഷന് സമയത്ത് എത്തിച്ചേരാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അവസാനഘട്ട ഷൂട്ടിംഗായിരുന്നതിനാല് നിര്‍ത്തിവെച്ച് വരാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു ശാലിനിയുടെ ഓപ്പറേഷന് എന്നും ഷൂട്ടിംഗ് പൂര്്തതിയാക്കിയ ഉടനെ അജിത്ത് ചെന്നൈയിലേയ്ക്ക് തിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Recent Comments