പ്രശസ്ത കോറിയോഗ്രാഫേഴ്സായ കലാ മാസ്റ്ററുടെയും വൃന്ദാ മാസ്റ്ററുടെയും സഹോദരി ഭുവനയുടെ മകന് അരവിന്ദന്റെ വിവാഹം ഇന്ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് നടന്നു. പ്രിയയാണ് വധു. ചടങ്ങില്‍ പങ്കുകൊള്ളാന്‍ അഭിനേത്രികളായ ഖുശ്ബു, മീന, രംഭ എന്നിവരും എത്തിയിരുന്നു.
View this post on Instagram
തികഞ്ഞ കൃഷ്ണ ഭക്തരാണ് കലാമാസ്റ്ററുടെ കുടുംബം. മുമ്പ് ബൃന്ദ മാസ്റ്ററുടെ കല്യാണം നടന്നതും ഗുരുവായൂരില്‍ വച്ചാണ്. തന്റെ മകന്റെ കല്യാണവും ഗുരുവായൂര്‍ നടയില്‍ വേണമെന്നുള്ളത് ഭുവനയുടെ ആഗ്രഹമായിരുന്നു. കലാ-ബൃന്ദാ മാസ്റ്ററുമായി ഏറ്റവുമധികം സൗഹൃദം സൂക്ഷിക്കുന്നവരാണ് ഖുശ്ബുവും മീനയും രംഭയും. ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് കല്യാണത്തിന് ക്ഷണിച്ചിരുന്നത്.
Recent Comments