സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബിനെതിരെയുള്ള ഭൂമി വിൽപ്പന വിവാദ കേസ് ഒത്തുതീർപ്പാക്കി. പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരനായ ഉമർ ശരീഫ് പറഞ്ഞു. പരസ്പര ധാരണയിൽ പ്രശ്നം പരിഹരിച്ചെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പരാതിക്കാരൻ പറഞ്ഞു. കേസ് ഒത്തു തീർപ്പായതോടെ ഡിജിപി പരാതിക്കാരന് പണം തിരികെ നൽകും. ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇരുകൂട്ടരും പുറത്തുവിട്ടില്ല.
ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബിൻ്റെ ഭാര്യ എസ്. ഫരീദ ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം പേരൂർക്കട മണികണ്ഠേശ്വരത്തെ 10.8 സെൻറ് ഭൂമി കോടതി ജപ്തി ചെയ്തിരുന്നു. ബാധ്യത മറച്ചുവച്ച് ഭൂമി വിൽപ്പന നടത്താൻ ശ്രമിച്ചിരുന്നു എന്നാണ് ആരോപണം. 74 ലക്ഷം രൂപയ്ക്കു ഭൂമി വിൽക്കാൻ സമ്മതിക്കുകയും മുൻകൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാർ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറിൽ ഉൾപ്പെട്ട വഴുതക്കാട് ഡിപിഐ ജംക്ഷനു സമീപം ടി.ഉമർ ഷെരീഫ് മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം ഓൺലൈനായി പരാതി നൽകിയിരുന്നു.
Recent Comments