കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യൂസ്ഡ് കാര്‍ ഷോറൂമില്‍ ഇഡി പരിശോധന. സൗബിന് പങ്കാളിത്തമുള്ള സ്ഥാപനത്തിലാണ് പരിശോധന. സ്ഥാപന ഉടമ മുജീബ് റഹ്മാനെ ED ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് പരിശോധന ആരംഭിച്ചത്. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസിലാണ് പരിശോധന. പരാതിക്കാരനായ അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയില്‍ ഈ സ്ഥാപനത്തിലേയ്ക്ക് പണം പോയതായി ആക്ഷേപം ഉന്നയിച്ചിരുന്നു.
മലയാളം ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ നടന് സൗബിന് ഷാഹിറിനെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായിരുന്നു സൗബിന്.
Recent Comments