തമിഴ് സൂപ്പര്‍താരങ്ങളായ വിജയ് (വാരിസു), കാര്‍ത്തി (സുല്‍ത്താന്‍) എന്നിവരുമായി സ്ക്രീന്‍ സ്പേസ് പങ്കിട്ട ശേഷം, നടി രശ്മിക മന്ദാന, തമിഴ് നടന് ശിവകാര്‍ത്തികേയന്റെ നായികയാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നത് എസ് ജെ സൂര്യയാണ്.
ശിവകാര്ത്തികേയന് നായകനായി വേഷമിടുന്ന ഒരു ചിത്രം അമരന് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ട്.
യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തില്‍ താടിവെച്ച ഒരു ലുക്കിലാണ് ശിവകാര്‍ത്തികേയനുണ്ടാകുക. സംവിധാനം രാജ്കുമാര് പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവന് അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സായ് പല്ലവി എന്നാണ് റിപ്പോര്‍ട്ട്. കശ്മീരിലടക്കം ചിത്രീകരിച്ച അമരന്റെ നിര്‍മ്മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.
Recent Comments