സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിര്‍മാതാവ് ആര് ബി ചൗധരിയും ചേര്‍ന്ന് നിര്‍വഹിച്ചു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൗധരി നിര്‍മ്മിച്ചു ആര് കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചെന്നൈയില്‍ സംവിധായകന് പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന് ആര് കെ വിന്‍സെന്റ് സെല്‍വ, പ്രോജക്ട് ഡിസൈനര്‍മാരായസജിത് കൃഷ്ണ,അമൃത അശോക്,ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മല്‍, മിഥുന് തുടങ്ങിയവര്‍ പങ്കെടുത്തു. യുവന് ശങ്കര്‍ രാജ ആദ്യമായി പാടുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കുമ്മാട്ടിക്കളിക്ക് സ്വന്തം.
ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉള്‍പ്പടെ തമിഴ് ചിത്രങ്ങളും കീര്‍ത്തിചക്ര, തങ്കമണി ഉള്‍പ്പടെയുള്ള മലയാള ചിത്രങ്ങളും നിര്‍മിച്ച സൂപ്പര്‍ഗുഡ് ഫിലിംസിന്റെ 98-മത് ചിത്രമാണ് ‘കുമ്മാട്ടിക്കളി’. പ്രിയമുടന്‍, യൂത്ത് തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ആര് കെ വിന്‍സെന്റ് സെല്‍വയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.
മാധവ് സുരേഷാണ് നായകന്. മിഥുന്, റാഷിക് അജ്മല്‍, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജര്‍ രവി, അസീസ് നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ലെന ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംവിധായാകന്റേതാണ്. ഛായാഗ്രഹണം: വെങ്കി വി, എഡിറ്റ്: ഡോണ്‍ മാക്സ്, സംഭാഷണം: രമേഷ് അമ്മാനത്ത്, പ്രൊജക്റ്റ് ഡിസൈന്‍: സജിത്ത് കൃഷ്ണ, അമൃത അശോക്. കോറിയോഗ്രാഫി: നോബിള്‍. ആര്‍ട്ട്: റിയാദ് വി ഇസ്മായില്‍. സ്റ്റണ്ട്: ഫീനിക്സ് പ്രഭു, മാഫിയ ശശി. ഒറിജിനല്‍ സ്കോര്‍: ജാക്സണ് വിജയന്/ സുമേഷ് പരമേശ്വരന്. പ്രൊഡക്ഷന്‍ കണ്ട്രോളര്: അമൃത മോഹന്‍. കോസ്റ്റുംസ്: അരുണ്‍ മനോഹര്‍. മേക്കപ്പ്: പ്രദീപ് രംഗന്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മഹേഷ് മനോഹര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: പ്രജീഷ് പ്രഭാസന്‍. അസ്സോസിയേറ്റ് ഡയറക്ടര്‍: രമേഷ് അമ്മാനത്ത്. സ്റ്റില്‍സ്: ബവിഷ് ബാലന്. പിആര്‍ഒ: മഞ്ജു ഗോപിനാഥ്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.
Recent Comments