ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് കൊല്‍ക്കത്തയില്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോട്ടയം പൈനുങ്കല്‍ ചിറക്കരോട്ട് കുടുംബാംഗവും ബ്രിഗേഡിയര്‍ സി.സി. ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനാണ് ജാനി ചാക്കോ.
1971 ലാണ് ഉഷയും ജാനി ചാക്കോ ഉതുപ്പും വിവാഹതരായത്. പ്രണയവിവാഹമായിരുന്നു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവര്‍ മക്കളാണ്. മൃതദേഹം പീസ് വേള്‍ഡ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍നിന്നും ബന്ധുക്കള്‍ എത്തിയശേഷം ചൊവ്വാഴ്ച സംസ്ക്കാരം നടത്തും.
Recent Comments