ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയോടെ റഷ്യ-ഉക്രൈന് യുദ്ധം അവസാനിക്കാന്‍ സാധ്യത. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. യുദ്ധം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് മോഡി പറഞ്ഞു. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവന് നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ജീവന് നഷ്ടമാകുന്നത് അതീവ ദുഖഃകരമാണ്. യുദ്ധം ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിന്റെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ മോഡി ചൂണ്ടിക്കാട്ടി .
കൂടിക്കാഴ്ചയ്ക്കിടെ മോദിയെ പ്രശംസിച്ച് പുടിന് നടത്തിയ പരാമര്‍ശം ഇന്നലെ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പൊതുസേവനത്തിനായി ജീവിതം മാറ്റിവെച്ചയാളാണ് മോദിയെന്നും ഇന്ത്യയ്ക്ക് വേണ്ടി നല്ലത് മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും പുടിന് അഭിപ്രായപ്പെട്ടു.
‘നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി നല്ലത് ചെയ്യുന്നു. മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം. മുഴുവന്‍ ജീവിതവും പൊതുസേവനത്തിനായി സമര്‍പ്പിച്ചയാളാണ് നിങ്ങള്‍,’ കൂടിക്കാഴ്ചയ്ക്കിടെ പുടിന് പറഞ്ഞു.
രാജ്യത്തിനായുള്ള തന്റെ സര്‍ക്കാരിന്റെ നയങ്ങളില്‍ ജനം വിശ്വാസമര്‍പ്പിച്ചുവെന്ന് മോദി വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി തന്നെ റഷ്യയിലേക്ക് ക്ഷണിച്ചതില്‍ മോഡി നന്ദി അറിയിക്കുകായും ചെയ്തു. മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി തിങ്കളാഴ്ചയോടെ റഷ്യയിലെത്തിയത്. റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെന്നീസ് മാന്റൂറോവ് മോദിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് മോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിച്ചു. ഇന്ത്യ-റഷ്യ സൗഹൃദബന്ധം ആഴത്തിലാകുന്നതിന്റെ ഗുണം ഇരു രാജ്യങ്ങളിലേയും പൗരന്മാര്ക്ക് ലഭിക്കുമെന്നും മോദി പറഞ്ഞു.
വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാന്റൂറോവും മോദിയും ഒരേ കാറിലാണ് ഹോട്ടലിലേക്ക് പുറപ്പെട്ടത്. ഹോട്ടലില്‍ വമ്പിച്ച സ്വീകരണമാണ് മോദിക്കായി ഒരുക്കിയത്. ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചും ഭജന്‍ പാടിയുമാണ് പ്രധാനമന്ത്രിക്ക് സ്വീകരണമേര്‍പ്പെടുത്തിയത്. റഷ്യയിലെ ഇന്ത്യന്‍ വംശജരും മോദിയെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. മോസ്കോയിലെ കാള്‍ട്ടണ്‍ ഹോട്ടലിലാണ് മോദിയ്ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോദി റഷ്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാന വാര്‍ഷിക ഉച്ചകോടി 2021 ഡിസംബര്‍ 6ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് നടന്നത്. അന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
Recent Comments