വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി കെ.കെ. ശൈലജയുടെ പ്രതികരണം. നേരത്തെ ഹമാസ് ഒരു ഭീകര വാദ സംഘടനയാണെന്ന് ശൈലജ പറഞ്ഞപ്പോള്‍ അത് സിപിഎമ്മിന്റെ അഭിപ്രായമല്ലെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു .ഇപ്പോള്‍ മറ്റൊരു പ്രസ്താവനയുമായി അവര്‍ രംഗത്ത് വന്നു. ഹൈന്ദവരാഷ്ട്രവാദത്തെ എതിര്‍ക്കുമ്പോള്‍ മുസ്ലിം രാഷ്ട്രവാദത്തെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണ്ടേ എന്നാണ് കെ.കെ. ശൈലജ ചോദിച്ചത്.
നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. വര്‍ഗീയതയ്ക്കെതിരെ പോരാടിയില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ അപകടമാണെന്നും അവര്‍ വ്യക്തമാക്കി.
മുസ്ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗത്തിലെ വര്‍ഗീയതയെയും എതിര്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നുണ്ട്. ഹൈന്ദവ രാഷ്ട്രവാദത്തെ എതിര്‍ക്കുമ്പോള്‍ മുസ്ലിം രാഷ്ട്ര വാദത്തെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണ്ടേ? എല്ലാ വര്‍ഗീയതയെയും എതിര്‍ക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയണം. എന്നാല്‍ വടകരയില്‍ ജമാ അത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല എന്ന് ശൈലജ വ്യക്തമാക്കി.
യുഡിഎഫ് ശ്രദ്ധിക്കേണ്ട ഒരുപാട് വിഷയങ്ങളുണ്ട്. നാളെ കോണ്‍ഗ്രസിനും ലീഗിനും ഉണ്ടാകാന്‍ പോകുന്ന അപകടം ഓര്‍മ്മപ്പെടുത്തി അക്കാര്യം കേരളത്തിനും അപകടമാണെന്ന് ഓര്‍ക്കണം. ലൗ ജിഹാദ് ഉണ്ട് എന്ന് ശൈലജ പറഞ്ഞതായി നവമാധ്യമങ്ങളില്‍ വ്യാജമായി പ്രചരിപ്പിച്ചു. ഇത് ആരെ ബോധിപ്പിക്കാന്‍ ആയിരുന്നുവെന്നും കെ കെ ശൈലജ ചോദിച്ചു. ആരാണ് ഇത് ചെയ്തതെന്ന് മനസ്സിലായിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
Recent Comments