അശാസ്ത്രീയ ചികിത്സാ സംവിധാനത്തെ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ താരം സാമന്തയെ വിമര്‍ശിച്ച ഭാഷ കടുത്തുപോയെങ്കില്‍ ക്ഷമിക്കണമെന്ന് ഡോ. സിറിയക് എബി ഫിലിപ്സ്. സാമന്തയുടെ പോസ്റ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ഡോക്ടര്‍ മാപ്പ് പറഞ്ഞത്. അണുബാധകളെ ചികിത്സിക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടിയുടെ വാദത്തെ ഇദ്ദേഹം എതിര്‍ത്തിരുന്നു. ഡോക്ടറുടെ വാക്കുകള്‍ മുറിപ്പെടുത്തുന്നതാണെന്നും കടുത്തുപോയെന്നും താരം പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് അശാസ്ത്രീയചികിത്സാ രീതികളെ തള്ളിക്കളയാന്‍ ആഹ്വാനം ച്യെുതം കടുത്ത ഭാഷയില്‍ പ്രതികരിച്ചതിന് സാമന്തയോട് ക്ഷമ ചോദിച്ചും ഡോക്ടര്‍ പോസ്റ്റിട്ടത്.
‘ഒരു മാന്യന് എന്റെ പോസ്റ്റിനെയും ഉദ്ദേശ്യങ്ങളെയും ശക്തമായ വാക്കുകളാല്‍ ആക്രമിച്ചു. അദ്ദേഹം ഒരു ഡോക്ടറാണ്. എന്നേക്കാളും കാര്യങ്ങളറിയാം എന്നതില്‍ ശംശയമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങള്‍ മാന്യമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. വാക്കുകളില്‍ ഇത്ര പ്രകോപനപരമാവേണ്ടിയിരുന്നില്ല. അദ്ദേഹത്തിന് അല്‍പ്പം ദയയും അനുകമ്പയും കാണിക്കാമായിരുന്നു.’ എന്നായിരുന്നു സാമന്തയുടെ പ്രതികരണം.
സാമന്ത പങ്കുവച്ച ചികിത്സാ അനുഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു ഡോ. സിറിയക് എബി ഫിലിപ്സിന്റെ നിരീക്ഷണം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സാമന്തയ്ക്ക് മയോസൈറ്റിസ് രോഗമാണെന്ന് കണ്ടെത്തിയത്. അതിനുശേഷം തന്റെ പോസ്റ്റുകളിലൂടെ രോഗത്തെ കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവല്കരണം നടത്താന്‍ താരം ശ്രമിക്കാറുണ്ട്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്.
Recent Comments