എറണാകുളം ജില്ലയിലെ തേവര എന്ന സ്ഥലത്ത് സ്കൂള്‍ ബസിനു തീപിടിച്ചു. അപകട സമയത്ത് കുട്ടികള്‍ ബസിലുണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
തേവര എസ് എച്ച് സ്കൂളിന്റെ ബസിനാണ് കുണ്ടന്നൂരില്‍ വെച്ച് തീപിടിച്ചത്. ബസിനു തീ പിടിച്ചത് കണ്ട നാട്ടുകാര്‍ റോഡിലൂടെ പോയ കുടിവെള്ള ടാങ്കുകള്‍ തടഞ്ഞു നിര്‍ത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു.
കഴിഞ്ഞ മാസം ജൂണ്‍ 14 നു ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസിന് തീപിടിക്കുകയുണ്ടായി. മാന്നാര്‍ ഭുവനേശ്വരി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് വന്‍ ദുരന്തം ഒഴിവായത്. കേരളത്തില്‍ ഇടയ്ക്കിടെ ബസുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഫലപ്രദമായ അനേഷണം ഉണ്ടാവുന്നില്ലെന്ന് പലരും വിമര്‍ശിക്കുന്നു.
Recent Comments