സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി പൂജയും നടന്നിരുന്നു. മമ്മൂട്ടിയാണ് ഗൗതം വാസുദേവ് മേനോന്റെ നായകന്. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ആറാമത്തെ ചിത്രവും. ടൈറ്റില്‍ ആയിട്ടില്ല.
ഒറ്റ ഷെഡ്യൂളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. മൂന്നാറിലും മൂന്ന് ദിവസത്തെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി എറണാകുളത്ത് എത്തിയത്. ലണ്ടനില്‍ കുടുംബത്തോടൊപ്പം വെക്കേഷന് ട്രിപ്പിലായിരുന്നു.
ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ സിദ്ധിക്ക്, വിജയ് ബാബു, ഗോകുല്‍ സുരേഷ് തുടങ്ങിയ താരനിരയും അഭിനയിക്കുന്നു. നായികയായി നയന്‍താര എത്തുന്നു എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലത് സത്യമല്ല. കന്നഡത്തില്നിന്നുള്ള സുസ്മിത ഭട്ടാണ് നായികയായി എത്തുന്നത്. സുസ്മിതയുടെ അരങ്ങേറ്റ മലയാള ചിത്രം കൂടിയാണിത്.
ഒരു തില്ലറാണ് ചിത്രം. വിജയ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ആരോമ മോഹനാണ്. ഷാജി നടുവില്‍ ആണ് കലാസംവിധായകന്‍. സമീറാ സനീഷ് കോസ്റ്റ്യൂമറാണ്.
Recent Comments