ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ബജാജ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫ്രീഡം 125 എന്ന സിഎന്‍ജി ബൈക്കിന്റെ പ്രാരംഭ വില 95,000 രൂപയാണ്.മോട്ടോര്‍സൈക്കിളിന് CNG മോഡില്‍ 102km/kg മൈലേജും പെട്രോള്‍ മോഡില്‍ 65km/l ഉം മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഡ്രം, ഡ്രം എല്‍ഇഡി, ഡിസ്ക് എല്‍ഇഡി എന്നീ വേരിയന്റുകളില്‍ ബജാജ് ഫ്രീഡം 125 ലഭ്യമാണ്. വേരിയന്റ് തിരിച്ചുള്ള ബജാജ് ഫ്രീഡം 125 വിലകള്‍ അറിയാം (എക്സ്-ഷോറൂം).
ജൂലൈ അഞ്ചിനാണ് ലോകത്ത് ആദ്യമായി സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യത്തെ ബൈക്ക് ബജാജ് ഓട്ടോ പുറത്തിറക്കിയത്. ഫ്രീഡം 125 എന്ന പേരിലാണ് ഈ ബൈക്ക് ഇന്ത്യന്‍ വിപണിയിലെ ആകര്‍ഷകമാവുക. ബജാജ് ഓട്ടോയ്ക്ക് സിഎന്‍ജി കരുത്തില്‍ ആദ്യ സ്കൂട്ടര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മറ്റൊരു ഇന്ത്യന്‍ കമ്പനിയായ ടിവിഎസ്. ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം സിഎന്‍ജി ഇന്ധനം ഉപയോഗിക്കുന്ന ജപീറ്റര് സ്കൂട്ടര്‍ പുറത്തിറക്കാനാണ് ടിവിഎസ് ആലോചിക്കുന്നത്.
ബജാജിന്റെ ഈ നീക്കം സിഎന്‍ജിയില്‍ മറ്റു കമ്പനികള്‍ക്ക് സ്കൂട്ടറുകള് നിര്‍മിക്കുവാന്‍ പ്രചോദനമാവുമെന്നാണ് നിഗമനം.
Recent Comments