പ്രശസ്ത കന്നഡ നടിയും ടിവി-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപര്‍ണ വസ്താരെ അന്തരിച്ചു. 57 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം അര്‍ബുധ ബാധിതയായി ചികിത്സയിലായിരുന്നു താരം. ബെംഗളൂരു മെട്രോയിലെ യാത്രക്കാര്‍ക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയാണ് അപര്‍ണ. മെട്രോ ട്രെയിനിനകത്ത് കേള്‍ക്കുന്ന കന്നഡ അറിയിപ്പുകള്‍ക്ക് ശബ്ദം നല്കിയതും അപര്‍ണയാണ്.
ചിക്കമഗളൂരുവിലെ കാഡൂര്‍ സ്വദേശിനിയായ അപര്‍ണ ഏറെക്കാലവും ബെംഗളൂരുവിലാണ് ചെലവഴിച്ചത്. 1984 ല്‍ പുറത്തിറങ്ങിയ ‘മസനദ ഹൂവു’യിലൂടെയാണ് സിനിമാനടിയായി ശ്രദ്ധ നേടിയത്. പ്രശസ്തനടന്‍ അംബരീഷിനും നടി ജയന്തിക്കുമൊപ്പമാണ് അഭിനയിച്ചത്. സംഗ്രമ, നമ്മൂര രാജ, സാഹസ വീര, മാതൃവാത്സല്യ, ഒളവിന അസരെ, അന്‍സ്പെക്ടര്‍ വിക്രം തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
1993 മുതല്‍ ആകാശവാണിയില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിരുന്നു. ഏവരെയും ആകര്‍ഷിക്കുന്ന ശബ്ദത്തിനുടമയായ അപര്‍ണയുടെ അവതരണങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൂഡല മാനെ, മുക്ത തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. 2013 ല്‍ കന്നഡ ടി.വി. റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പങ്കെടുത്തു. 2014 ലാണ് മെട്രോയിലെ അറിയിപ്പുകള്‍ക്ക് ശബ്ദം നല്‍കിയത്.
എഴുത്തുകാരനും ആര്‍ക്കിടെക്ടുമായ നാഗരാജ് വിസ്താരെയാണ് ഭര്‍ത്താവ്.
Recent Comments