വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയല്‍ റണ്‍ തുടക്കമായതിനാല്‍ പതുക്കെയാണ് കപ്പലില്‍ നിന്നും കണ്ടെയ്നറുകള്‍ ഇറക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ സമയം എടുക്കുന്നത് എന്നാണ് വിവരം. അതിനാല്‍ ചരക്കിറക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ടെന്നാണ് തുറമുഖ അധികൃതര്‍ പറയുന്നത്.
കപ്പലില്‍ നിന്ന് ആയിരത്തോളം കണ്ടെയ്നറുകള്‍ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കണ്ടെയ്നര്‍ ഇറക്കുന്നത് പൂര്‍ത്തിയായാല്‍ ഇന്നോ, അല്ലെങ്കില്‍ നാളെയോ സാന്‍ ഫര്‍ണാണ്ടോ കപ്പല്‍ തീരം വിടും.
Recent Comments