സുപ്രധാനമായ തീരുമാനമായി എയര്‍ ഇന്ത്യ. ഏറ്റവും കൂടുതല്‍ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയര്‍ ഇന്ത്യ വരുന്നു. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക വെബ്സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാര്‍ക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാന്‍ സാധിക്കും. ലഗേജ് നഷ്ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ എയര്‍ലൈന്‍ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നല്കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നായി എയര്‍ ഇന്ത്യ മാറി.
ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനത്തില്‍ നിലവിലെ ലൊക്കേഷന്‍, ട്രാന്‍സിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരല്‍ വിശദാംശങ്ങള്‍ എന്നിവ പോലുള്ള പ്രധാന വിവരങ്ങള്‍ ലഭിക്കും. ഇതില്‍, ചെക്ക്-ഇന്‍, സെക്യൂരിറ്റി ക്ലിയറന്‍സ്, എയര്‍ക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാന്‍സ്ഫര്‍, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ‘ട്രാക്ക് യുവര്‍ ബാഗ്’ ടാബിന് കീഴില്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.
Recent Comments