കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതെയായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂര്‍ റോഡിലെ കനാലിലാണ് കണ്ടെത്തിയത്. റെയില്‍വേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയില്‍വേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഒഴു കിയെത്തുന്ന സ്ഥലത്താണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജഡം ജീര്‍ണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.
പോലീസ് സംഘവും ജോയിയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 46 മണിക്കൂര്‍ നീണ്ട തെരച്ചിലാണ് അവസാനിച്ചിരിക്കുന്നത്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.
Recent Comments