കേരളം, ഗോവ, തമിഴ്നാട്, കര്‍ണാടക, ഹരിയാന, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മദ്യപാനികള്‍ക്ക് ബംഗാളിലും ഒഡീഷയിലും ലഭ്യമായ അതേ സേവനം ഉടന്‍ ആസ്വദിക്കുവാന്‍ സാധ്യത. മദ്യം നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം.
തുടക്കത്തില്‍, വൈന്‍, മദ്യം, ബിയര്‍ തുടങ്ങിയ പാനീയങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ. പിന്നീട് ഭക്ഷണത്തോടൊപ്പം മിതമായ തോതില്‍ മദ്യവും കിട്ടുമെന്നാണ് സൂചന. അതോടെ മദ്യശാലകളില്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യം വരില്ല. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഈ സൗകര്യം ഉപകാരപ്രദമാകും
മദ്യം ഉള്‍പ്പെടെ ഡെലിവറി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വിഗ്ഗി, ബിഗ്ബാസ്ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. ബന്ധപ്പെട്ട വിവിധ ഏജന്‍സികള്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്നാണ് ഈരംഗത്തെ വ്യവസായ എക്സിക്യൂട്ടീവുകള്‍ പവ്യക്തമാക്കിയത്. എന്‍ഡ്-ടു-എന്‍ഡ് ട്രാന്സാക്ഷന് റെക്കോര്‍ഡുകള്‍, പ്രായപരിധികള്‍, സമയം, ഡ്രൈ ഡേകള്‍, സോണല്‍ സപ്ലൈ നിയന്ത്രണങ്ങള്‍ എന്നീ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പാനീയങ്ങളുടെ ഉത്തരവാദിത്തവും നിയന്ത്രിതവുമായ ഹോം ഡെലിവറി ഉറപ്പാക്കുന്നത് ഉപഭോക്തൃ സൗകര്യം വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും അന്തര്‍ദേശീയ സാംസ്കാരിക പ്രവണതകളുമായി ഒത്തുചേരാനും ഇതുവഴി കഴിയുമെന്ന് ഒരു കമ്പനി എക്സിക്യൂട്ടീവ് പറഞ്ഞു. പശ്ചിമ ബംഗാളിലും ഒഡീഷയിലും ഓണ്‍ലൈന്‍ ഡെലിവറി വഴി വില്‍പ്പന 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിച്ചതായി വ്യവസായികള്‍ പറയുന്നു. കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം തുടങ്ങിയ സസ്തനങ്ങളില്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും ഡോര്‍ ഡെലിവറി അനുവദിച്ചിരുന്നു.
Recent Comments