നടന് ആസിഫ് അലിയില്‍നിന്ന് പുരുസ്കാരം സ്വീകരിക്കാന്‍ മടി കാണിച്ച സംഗീത സംവിധായകന് രമേശ് നാരായണനെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതല്‍ താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം എത്തുകയാണ്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ താരത്തിന് പിന്തുണയുമായി താരസംഘടനയായ ‘അമ്മ’ എത്തിയിരിക്കുകയാണ്.
അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖ് സോഷ്യല്‍ മീഡിയയിലൂടെ ആസിഫ് അലിയോടൊപ്പമാണെന്ന് അറിച്ച് ഇങ്ങനെ കുറിച്ചു. ‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗതം’ എന്നാണ് പോസ്റ്റിലൂടെ പങ്കുവച്ചത്. നിരവധിയാളുകളാണ് പോസ്റ്റിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെുടത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി അസിഫിന്റെ കൈയില്‍നിന്ന് പുരസ്കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് പുരസ്കാരം ജയരാജ്, രമേഷ് നാരായണന് നല്‍കുകയായിരുന്നു. സംഭവത്തിനുശേഷം വിശദീകരണവുമായി രമേശ് നാരായണനും എത്തിയിരുന്നു. ആസിഫ് അലിയെ താന്‍ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണന് പറഞ്ഞു.
Recent Comments