2024 നവംബര്‍ അഞ്ചിനാണ് അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കുന്നത് .റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലാണ് നേര്‍ക്കുനേര്‍ മത്സരം. നിലവിലെ പ്രസിഡന്റാണ് ബൈഡന്. മുന്‍ പ്രസിഡന്റാണ് ട്രംപ്. തെരെഞ്ഞെടുപ്പ് പ്രചാരണയത്തിനിടയിലാണ് ട്രംപിന് വെടിയേറ്റത്. കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്.
അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് യു.എസ്. ഇലക്ടറല്‍ കോളേജ് ആണ്. യു.എസ്. ഇലക്ടറല്‍ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അമേരിക്കയുടെപൗരന്മാര് ബാലറ്റ് വഴി വോട്ടു ചെയ്താണ്. ഇലക്ടറല്‍ കോളേജില്‍ ഏതെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും കേവല ഭൂരിപക്ഷം ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അമേരിക്കയുടെ ജനപ്രാതിനിത്യസഭ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സെനറ്റ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാല് വര്‍ഷം കൂടുമ്പോള്‍ നടക്കും. 1845 മുതല്‍ നവമ്പര്‍ മാസത്തിലെ ഒനാമത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവാഴ്ച്ച ആണ് തിരഞ്ഞെടുപ്പ് ദിവസം. 2024 ലെ തെരെഞ്ഞെടുപ്പ് നടക്കുക നവംബര്‍ അഞ്ചിനാണ്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് മനസിലാക്കാന്‍, 244 വര്‍ഷം പഴക്കമുള്ള ഈ ജനാധിപത്യത്തില്‍, വ്യക്തമായ ഒരു സംവിധാനമുണ്ട്. തിരഞ്ഞെടുപ്പ് നടക്കേണ്ട വര്‍ഷം, തീയതി, ഫലങ്ങള്‍ പ്രഖ്യാപിക്കേണ്ട തീയതി, പുതിയ പ്രസിഡന്റ് എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യും എന്നിവയെല്ലാം കൃത്യമായ തീയതികളിലാണ് നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. ജയം ഉറപ്പിക്കാന്‍ വാശിയേറിയ പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോണ്‍ ബിഡനും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. പേര് സൂചിപ്പിക്കുന്നത് പോലെ, അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണമാണുള്ളത്. അതിനര്‍ത്ഥം രാജ്യത്തിന്റെ എക്സിക്യൂട്ടീവ് തലവന്‍ പ്രസിഡന്റാണ്.
നേരത്തേ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന ജെയിമസ് ഡേവിഡ് വാന്‍സ് ഇപ്പോള്‍ ട്രംപിന്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ ഭാര്യ ആന്ധ്രാ പ്രദേശ് സ്വദേശിനിയായ ഉഷയാണ്. ഓഹിയോയില്‍ നിന്നുള്ള സെനറ്റര്‍ ആണ് വാന്‍സ്. 2014 ലാണ് ഉഷ ചിലുകുറിയെ വാന്‍സ് വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ പ്രായം 39. തീവ്ര വലതുപക്ഷക്കാരനാണ് അദ്ദേഹം .ഇന്ത്യയിലെ സംഘി എന്ന് വിളിക്കാം. ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹരിസാണ്. വാന്‍സ് ജയിച്ചാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യക്കാരിയായ ഉഷ വാന്‍സ് അമേരിക്കയിലെ സെക്കന്റ് ലേഡിയാവും. കമല ഹാരിസ് ജയിച്ചാലും സെക്കന്‍ഡ് ലേഡിയവും.
അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ബിജെപിക്കാര്‍ ഡൊണാള്‍ഡ് ട്രംപിനു അനുകൂലമാവുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യമുന്നണി ജോണ്‍ ബൈഡനോടോപ്പമാണ്. അടുത്ത കാലത്ത് രാഹുല്‍ ഗാന്ധി നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് കമല്‍ ഹാരിസിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചതായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ പേര് വാര്‍ത്തയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് ഈ ഏജന്‍സി കമലഹാരിസിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചിട്ടില്ലെന്നു കമല ഹാരിസിന്റെ ഓഫീസ് അറിയിക്കുകയുണ്ടായി. കമലഹാരിസ് തമിഴ്നാട്ടുകാരിയാണ്. രാഹുല്‍ഗാന്ധി ഫോണ്‍ ചെയ്തില്ലെന്ന വാര്‍ത്ത ബിജെപി ആഘോഷിക്കുകയും ചെയ്തു. അതേ സമയം ട്രംപിനു വെടിയേറ്റപ്പോള്‍ ഇന്ത്യ മുന്നണിയിലുള്ളവരും അവരുടെ സൈബര്‍ ഇടങ്ങളും ട്രംപിന്റെ നാടകം എന്നായിരുന്നു. കേരളത്തിലെ ചാനലുകളും പത്രങ്ങളും ഡൊണാള്‍ഡ് ട്രംപിനെതിരാണ്. അവര്‍ ബൈഡനോടോപ്പമാണ്.
ബൈഡന് ജയിച്ചാല്‍ ഇന്ത്യ മുന്നണി ജയിക്കുന്നതിനു തുല്യം എന്ന നിലയിലാണ് പ്രചാരണം. അങ്ങനെ സംഭവിച്ചാല്‍ നരേന്ദ്ര മോഡി തോറ്റപോലെയാവും എന്നവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചാല്‍ മോദിയുടെ വിജയമായി ബിജെപി ആഘോഷിക്കുകയും ചെയ്യും.ഇതിനൊരു കാരണം ട്രംപ് തീവ്ര വലതുപക്ഷക്കാരനായതുകൊണ്ടാണ്. മുസ്ലീങ്ങളുടെ കുടിയേറ്റം തടയുന്നയാള്‍ കൂടിയാണ് ട്രംപ്. ഒപ്പം തീവ്ര ഇസ്രായേല്‍ പക്ഷക്കാരനുമാണ്.
Recent Comments