ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ നൽകും .തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ മുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ജോയുടെ മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അതേസമയം ജോയിയുടെ മരണത്തിൽ റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ. രക്ഷാ പ്രവർത്തനം നടക്കുമ്പോൾ പോലും ഉന്നത ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും 50 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും
ഇല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ വഴിയിൽ തടയുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ പറഞ്ഞു
Recent Comments