കന്നഡിഗര്‍ക്ക് നൂറുശതമാനം സംവരണം ബില്ലിനെതിരെ സിപിഎം നേതാവും രാജ്യസഭ എംപിയുമായ
ജോണ്‍ ബ്രിട്ടാസ് .കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം നല്കുന്ന ബില്ലിന് അംഗീകാരം നല്‍കിയതിനെതിരെ രാജ്യസഭാ എം പി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തെത്തി. സങ്കുചിത മനോഭാവത്തോടെയുള്ള നീക്കം ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി എക്സില്‍ കുറിച്ചു. ഈ ബിൽ പ്രായോഗികമല്ലെന്നും കർണാടകയിൽ താമസിക്കുന്നവരുടെ മാത്രം ശ്രമംകൊണ്ടല്ല നഗരം വളർന്നതെന്നും ജോൺ ബ്രിട്ടാസ് ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ഈ നീക്കം കോണ്‍ഗ്രസ് സര്‍ക്കാരിനു തിരിച്ചടിയുണ്ടാക്കും. തീവ്രനിലപാടുകള്‍ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ലെന്നും ബ്രിട്ടാസ് എക്സിൽ കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ചത്. പിന്നോട്ടടിക്കുന്നതും രാഷ്ട്രീയ സാമൂഹിക പുരോഗതിയെ തടയുന്നതുമാണ് ഈ നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Recent Comments