വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനംവരെ തൊഴില്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നല്കിയ ബില്ല് മരവിപ്പിച്ചു. ബില്ല് താല്കാലികമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ബില്ല് മരവിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്ക്കും സംവരണംനല്‍കാനാണ് ബില്ലിലെ വ്യവസ്ഥ.
Recent Comments