വീണ്ടും ആശുപത്രിയില്‍ പീഡനം. ഇപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടിയെയാണ് ആരോഗ്യ പ്രവര്ത്തകന് പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പൊലീസ് പറഞ്ഞു.
BNS 75 (1), 76,79 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായ വനിതയെ ആശുപത്രി ജീവനക്കാരന് പീഡിപ്പിച്ചു .അയാള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനാല്‍ പീഡിപ്പിക്കപ്പെട്ട വനിതയ്ക്ക് സമരം പോലും ചെയ്യേണ്ടി വന്നു. ഇപ്പോഴും ആ വനിതയ്ക്ക് നീതി കിട്ടിയിട്ടില്ല.
Recent Comments