ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചലച്ചിത്രമാണ് മിസ്റ്റര്‍ ആന്റ് മിസ്സിസ് ബാച്ച്ലര്. ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. വെഡ്ഡിംഗ് ഗൗണ്‍ അണിഞ്ഞ് കാറിന് മുകളില്‍ കുടയും പിടിച്ചിരിക്കുന്ന അനശ്വരയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്. ഇന്ദ്രജിത്തും അനശ്വരരാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ഇരുവരും ദീപുവിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതും ആദ്യമാണ്. എട്ട് മണിക്കൂര്‍ നീളുന്ന ഒരു ദൗത്യത്തില്‍ പങ്കെടുക്കുന്ന രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
രണ്ടുപേരും പ്രായംകൊണ്ട് വളരെ അന്തരമുള്ളവരാണ്. അങ്ങനെയൊരു വ്യത്യസ്ത പ്രണയത്തെയാണ് ദീപു ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അര്ജുന് ടി. ആണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഹൈലൈന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരും ദിവസങ്ങളില്‍ ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തു വിടും.
Recent Comments