കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറിന്റെ നോവല്‍ മരണവംശം സിനിമയാകുന്നു. നടനും സംവിധായകനുമായ രാജേഷ ്മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാസര്‍കോടിനും കര്‍ണ്ണാടകയ്ക്കും അതിരായി കിടക്കുന്ന ഏര്‍ക്കാന എന്ന സാങ്കല്‍പ്പിക ദേശത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് തലമുറകളുടെ സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് നോവല്‍ പറയുന്നത്. വായനക്കാരുടെ സജീവശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമായിരുന്നു മരണവംശം. പി.വി. ഷാജികുമാറിന്റെ ആദ്യനോവല്‍ കൂടിയാണിത്.
കാടും മനുഷ്യരും കലഹവും മരണവംശത്തില്‍ കാട്ടുവള്ളികള്‍പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. വിശാലമായ ക്യാന്വാസിന് വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ അണിനിരക്കുന്ന പെണ്ണും പൊറാട്ടുമാണ് രാജേഷ് മാധവന് സംവിധാനം ചെയ്ത ആദ്യ സിനിമ. സന്തോഷ് കുരുവിളയാണ് പെണ്ണും പൊറാട്ടും നിര്‍മ്മിച്ചിരിക്കുന്നത്.
ആഷിഖ് അബു, ദിലീഷ് പോത്തന് തുടങ്ങിയവരുടെ സംവിധാനസഹായിയായും ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറായും തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ച രാജേഷ് മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, 18+, മദനോത്സവം, ന്നാ താന്‍ കേസ് കൊട്, കനനം കാമിനി കലഹം, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളിലും രാജേഷ് മാധവന് അഭിനയിച്ചിട്ടുണ്ട്.
Recent Comments