കൊച്ചിയിലെ മുണ്ടംവേലി എന്ന സ്ഥലത്തെ ആനന്ദശേരി തറവാട്ടിൽആറു തലമുറയിലുള്ളവർ ഒത്തുചേർന്നു.കഴിഞ്ഞ ദിവസമായിരുന്നു (20 ജൂലൈ 2024 ) ആ മഹത്തായ സമാഗമം നടന്നത്. രാവിലെ 10 മണിക്ക് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയിൽ കൃതജ്ഞതാബലി അർപ്പിച്ചുകൊണ്ട് ആയിരുന്നു പരിപാടിയുടെ തുടക്കം ഫാദർ ഹിപ്പോ ലിറ്റസ് ocd മുഖ്യകാർമികനായിരുന്നു.
ആനന്ദശേരി മറിയമ്മ ഔസേപ്പിന്റെ (മുതു മുത്തശ്ശി ) 45 -ആം ചരമവാർഷികത്തോടനുബന്ധിച്ച് ആയിരുന്നു ഈ സംഗമം. മറിയമ്മ ഔസേപ്പ് ദമ്പതികൾക്ക് 11 മക്കളായിരുന്നു. രണ്ടുപേർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്
അമ്മൂമ്മയ്ക്ക് 52 പേരക്കുട്ടികൾ ഉൾപ്പെടെ എല്ലാവരും ചേർന്ന് 114 മക്കൾ. അവർക്കു 133 മക്കൾ. ആറാം തലമുറയിൽ മാത്രം 17 കൊച്ചു മക്കളും, അങ്ങനെ വലിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഒത്തുകൂടിയത് .ഒരു വലിയ ഫാമിലി ആണ് ആനന്ദശേരി തറവാട് .കൊച്ചിയിൽ തോപ്പുപ്പടിക്കു സമീപം അത്തിപ്പൊഴി റോഡിലാണ് ആനന്ദശേരി തറവാട് .ഏതാണ്ട് 150 വർഷം പഴക്കമുള്ള ഓടുമേഞ്ഞ വീടാണിത് .
നാട് മുഴുവൻ വീടുകൾ പുതുക്കി പണിയുമ്പോൾ ആനന്ദശേരി തറവാട്ടുകാർ പഴമ നിലനിർത്തി. 55 സെന്റ് സ്ഥലത്താണ് പുരാതനമായ ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ പുരാതനമായ വീട് അതേ മാതൃകയിൽ പുതുക്കി പണിതപ്പോൾ ഇപ്പോഴത്തെ കാരണവരായ അൻസലന് ഒരു മോഹം .ഈ തറവാട്ടിലെ എല്ലാ തലമുറകളിൽപ്പെട്ടവരെയും വിളിച്ച് കൂട്ടണം .അൻസലന്റെ മകൻ ഷാജു അലക്സാണ്ടർ അതിനുവേണ്ടി മുൻകൈയെടുത്തതോടെയാണ് ആനന്ദശ്ശേരി തറവാട്ടിലെ ആറു തലമുറകളുടെ സമാഗമം യാഥാർഥ്യമായത്.
പള്ളിയിൽ കൃതജ്ഞതാബലിക്കു ശേഷം ആനന്ദശ്ശേരി തറവാട്ടിൽ 6 തലമുറകൾ ഒന്നിച്ചു ചേർന്ന ഫോട്ടോ സെഷൻ സംഘടിപ്പിക്കുകയുണ്ടായി .അതിനുശേഷം ആദ്യ തലമുറയിൽ പെട്ട 11 പേരുടെയും കുടുംബാംഗങ്ങൾ ചേർന്നുള്ള പ്രത്യേക ഫോട്ടോസേഷനും ഉണ്ടായിരുന്നു. ഫോട്ടോ സെഷനു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും, അതിനുശേഷം ഉണ്ടായ ആഘോഷകരമായ പരിപാടികളിലും പങ്കെടുത്തതിനുശേഷമാണ് എല്ലാവരും പിരിഞ്ഞത്.
Recent Comments