നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ആദ്യ വിവാഹക്ഷണക്കത്ത് നല്കി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന് രാഹുലും. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത് ആദ്യം സുരേഷ് ഗോപിക്ക് കടുത്ത് അനുഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ഇരുവരും പറഞ്ഞു.
വെറ്റിലയും പാക്കും കോടിയും കല്യാണക്കുറിയും എല്ലാം അടങ്ങിയ തട്ട് സുരേഷ് ഗോപിക്ക് ഇരുവരും ചേര്‍ന്ന് കൈമാറിയാണ് വിവാഹത്തിന് ക്ഷണിച്ചത്. കാല്‍തൊട്ട് അനുഗ്രഹം വാങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത് കല്യാണത്തിന് മതിയെന്ന് സുരേഷ് സാര്‍ പറഞ്ഞതോടെ ഞാനും അത് അങ്ങനെ മതിയെന്ന് തീരുമാിക്കുകയായിരുന്നുവെന്ന് ശ്രീവിദ്യ പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ശ്രീവിദ്യയും രാഹുലും മടങ്ങിയത്.
സെപ്തംബര്‍ 8 ന് എറണാകുളത്തു വച്ചാണ് ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹം. ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ്. ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
സംവിധായകന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് രാഹുല്‍. ജീം ബൂം ബാ ആണ് രാഹുല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.
Recent Comments