കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് വീണ്ടും നിരാശയാണ് ഉണ്ടായതെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി. അക്കാര്യം കേന്ദ്ര ബജറ്റിന്റെ പൊതു സ്വഭാവം പരിശോധിച്ചാല്‍ വ്യക്തമാവുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു കഴിയുന്നതാണ്. രാജ്യത്തിന്റെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായാണ് ബജറ്റ്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രം. ആനുകൂല്യങ്ങള്‍ പരിശോധിച്ചാല്‍ പുതുതായി ഒന്നുമില്ല. ബീഹാറിനെയും ആന്ധ്രയും കബളിപ്പിക്കുവാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരളത്തില്‍നിന്ന് ഒരു പാര്‍ലമെന്റ് അംഗത്തെ കൊടുത്താല്‍, ഒരു വികസിത സംസ്ഥാനമായി മാറുമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. കേരളത്തിന്റെ പേര് പോലും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റില്‍ ഇല്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ ഒന്നും തന്നെയില്ല. ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് സ്വീകരിച്ചത്. ജോലി ലഭിക്കുന്നതിന് ശേഷമുള്ള ആനുകൂല്യങ്ങളെക്കുറിച്ച് പറഞ്ഞു. ജോലി നല്‍കുന്നതിനെക്കുറിച്ചല്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിക്കുവാനുള്ള പദ്ധതികളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ആശ്വാസ പദ്ധതികളില്‍ തമിഴ്നാടോ കര്‍ണാടകമോ കേരളമോ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഹാര്‍, അസം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.
Recent Comments