കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹരിതാ സാവിത്രിയുടെ സീന്‍ മികച്ച നോവലായി തെരഞ്ഞെടുത്തു. കല്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ മികച്ച കവിതാ ഗ്രന്ഥമായും എന്‍. രാജന് എഴുതിയ ഉദയ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബ് മികച്ച ചെരുകഥയായും ഗിരീഷ് പി.സി. പാലം എഴുതിയ ഇ ഫോര്‍ ഈഡിപ്പസ് മികച്ച നാടകമായും തെരഞ്ഞെടുത്തു.
പി. പവിത്രന്റെ ഭൂപടം തലതിരിക്കുമ്പോള്‍ ആണ് മികച്ച സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവന്റെ ഇന്ത്യയെ വീണ്ടെടുക്കല്‍, മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിന്റെ അരന്വേഷണത്തിന്റെ കഥ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തില്‍ പുരസ്കാരം നേടി. ആംചോ ബസ്തറിലൂടെ നന്ദിനി മേനോന് മികച്ച യാത്രാവിവരണത്തിനുള്ള പുരസ്കാരം നേടി. എ.എം. ശ്രീധരന്റെ കഥാ കദികെയാണ് വിവര്‍ത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തില്‍ ഗ്രേസി രചിച്ച പെണ്‍കുട്ടിയും കൂട്ടരും പുരസ്കാരം നേടി. സുനീഷ് വാരനാടിന്റെ വാരനാടന്‍ കഥകളാണ് സാഹസാഹിത്യ പുരസ്കാരം നേടിയത്.
Recent Comments