കോണ്‍ഗ്രസില്‍ വീണ്ടും പടലപ്പിണക്കം. പ്രതിപക്ഷ നേതാവിനെതിരെ വിമര്ശങ്ങളുമായി ചില നേതാക്കള്‍ രംഗത്ത് വന്നതോടെ വിശദീകരവുമായി കെപിസിസി പ്രസിഡന്റ് രംഗത്ത്.
വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നതു കൊണ്ടാണ് ഇന്ന് (ജൂലൈ 26) തിരുവനന്തപുരത്ത് നടന്ന മിഷന് 25 യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെ സുധാകരന് വ്യക്തമാക്കി. വയനാട് യോഗത്തിലെ തീരുമാനങ്ങളെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ട്. ചില നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കള്‍ക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നത്. തര്‍ക്കമുണ്ടായ ഇടങ്ങളില്‍ ചുമതലകള്‍ മാറ്റിയിട്ടുണ്ട്. കെ പി സി സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നത് ശരിയെന്നും സുധാകരന് ദില്ലിയില്‍ പറഞ്ഞു.
മിഷന് 2025 ന്റെ പേരിലെ തര്‍ക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ മുറുകുന്നത്. ഇന്ന് (ജൂലൈ 26) തിരുവനന്തപുരത്ത് നടന്ന മിഷന് 25 യോഗത്തില്‍ വയനാട് ലീഡേഴ്സ് മീറ്റിലെ തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത് സതീശനായിരുന്നു. എന്നാല്‍ ഇന്നലെ കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ കടുത്ത അതൃപ്തിയിലാണ് വിഡി സതീശന്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല നേതാക്കള്‍ക്ക് നല്‍കിയതില്‍ കെപിസിസി ഭാരവാഹികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Recent Comments