പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗ് യോഗത്തില്‍ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പിണറായി വിജയന്, എം കെ സ്റ്റാലിന്, സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, ഹേമന്ത് സോറന്, ഭഗവന്ത് മാന്‍ എന്നിവരാണ് വിട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിമാര്‍. അതേസമയം മമത ബാനര്‍ജി ഈ യോഗത്തില്‍ പങ്കെടുക്കും.
നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ബജറ്റില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയത്തിനെതിരേ താന്‍ വിമര്ശനമുന്നയിക്കുമെന്ന് മമത വ്യക്തമാക്കി. മമത നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷ നിരയിലെ ഐക്യത്തിനു വിള്ളലുണ്ടായിരിക്കുകയാണ്. അതേസമയം മമത ഇന്ത്യ മുന്നണിയിയുടെ ഭാഗമല്ലെന്നാണ് വിശദീകരണം. സിപിഎം ഇന്ത്യ മുന്നണിയില്‍ ഇല്ലെങ്കിലും ഈ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ട്.
കേന്ദ്ര ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് ബഹിഷ്കരണം. നാളെയാണ് യോഗം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ബഹിഷ്കരണം തുടങ്ങിവെച്ചത്. പിന്നാലെ, പിണറായി വിജയനും മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും രംഗത്തെത്തി.
Recent Comments