മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ദിഖ്. ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലെ നിറസാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് സിദ്ദിഖ്. അടുത്തിടെയാണ് സിദ്ദിഖിന് മകന് സാപ്പിയെ നഷ്ടമായത്. നിഴലുപോലെ എല്ലായിപ്പോഴും കൂടെയുണ്ടായിരുന്ന മകന്റെ മരണം സിദ്ദിഖിനെ മാനസികമായി ഏറെ അലട്ടിയിരുന്നു. ഈ വിഷമങ്ങള്‍ക്കിടയിലും ഒരു സന്തോഷവാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. സിദ്ദിക്കിന് ഒരു പേരക്കുട്ടി ജനിച്ചിരിക്കുന്നുവെന്ന്.
സിദ്ദിഖിന്റെ മകനായ ഷാഹിന്‍ സിദ്ദിക്കിനും മരുമകള്‍ ഡോ. അമൃത ദാസിനുമാണ് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്. അമൃത തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞു കാലുകളുടെ ചിത്രത്തിനൊപ്പം ഒരു കുറിപ്പും പോസ്റ്റ് ചെയ്തതിരുന്നു. ‘രണ്ട് കുഞ്ഞിക്കാലുകള്‍ കൊണ്ട് ഞങ്ങളുടെ വീട് അല്‍പ്പം കൂടി വളര്‍ന്നിരിക്കുന്നു.’ ജൂലൈ 10 നാണ് ദമ്പതികള്‍ക്ക് കുട്ടി ജനിച്ചത്. എങ്കിലും ഇപ്പോഴാണ് ഈ സന്തോഷവാര്‍ത്ത് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 2022 മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
മമ്മൂട്ടി ചിത്രം പത്തേമാരിയിലൂടെയാണ് ഷാഹിന്‍ സിദ്ദിഖ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങിയ സിനിമകളിലും ഷാഹിന്‍ അഭിനയിച്ചിട്ടുണ്ട്.
Recent Comments