കേരളത്തിലെ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് തുടരുമെന്നുറപ്പായി .അദ്ദേഹത്തെ മാറ്റി മലയാളിയും ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ കൈലാസ് നാഥ് കേരളത്തില്‍ ഗവര്ണറാവുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.എന്നാല്‍ ഇന്നലെ കെ കൈലാസ് നാഥിനെ പുതുച്ചേരി ഗവര്‍ണറായി നിയമിക്കുകയാണുണ്ടായത്.നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു കൈലാസ് നാഥ് .വടകര സ്വദേശിയായ കൈലാസനാഥന് 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ഇന്നലെ (ജൂലൈ 27 ശനിയാഴ്ച ) രാത്രിയാണ് രാഷ്ട്രപതിഭവന് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉള്‍പ്പെടെ 10 ഇടങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചത്.. .
മുന്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഹരിഭാവു കിസന്റാവു ബാഗ്ഡെയെ രാജസ്ഥാന് ഗവര്‍ണറായി നിയമിച്ചു, ത്രിപുര മുന്‍ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മയെ തെലങ്കാന ഗവര്‍ണറായി നിയമിച്ചു.മുന്‍ രാജ്യസഭാ എംപി ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു.അതുപോലെ, മുന്‍ കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറിനെ ജാര്‍ഖണ്ഡ് ഗവര്‍ണറായും അസമില്‍ നിന്നുള്ള മുന്‍ ലോക്സഭാ എംപി രമണ്‍ ദേകയെ ഛത്തീസ്ഗഢ് ഗവര്‍ണറായും നിയമിച്ചു.കര്‍ണാടക മുന്‍ മന്ത്രി സി.എച്ച് വിജയശങ്കറിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു.
നിലവില്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ സിപി രാധാകൃഷ്ണനെ മഹാരാഷ്ട്ര ഗവര്‍ണറാക്കി.അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയെ പഞ്ചാബ് ഗവര്‍ണറായും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. അതുപോലെ, സിക്കിം ഗവര്‍ണര്‍ ലക്ഷ്മണ് പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിക്കുകയും മണിപ്പൂര്‍ ഗവര്‍ണറായി അധിക ചുമതല നല്‍കുകയും ചെയ്തു.
Recent Comments