മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം നിര്‍വ്വഹിച്ച ദേവദൂതന് ദേശീയ പുരസ്കാരത്തിനായി മത്സരിക്കുമെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. 24 വര്‍ഷങ്ങള്‍ക്കിപ്പുറം ദേവദൂതന് റിലീസ് ചെയ്ത സാഹചര്യത്തിലാണ് നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.
‘ദേവദൂതന് ദേശീയ പുരസ്കാരത്തിനായി മത്സരിക്കും. ചിത്രത്തിന് അതിനുള്ള അര്‍ഹതയുണ്ട്. അതിനുള്ള നിയമങ്ങള്‍ എന്താണെന്ന് അറിയില്ല. പക്ഷേ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ എന്നെക്കൊണ്ട് സാധിച്ചെന്നിരിക്കും. നിയമപരമായ വഴികളുണ്ട്, പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്, സര്‍ക്കാരിനെ സമീപിക്കാം. നിയമപരമായി ഞാന്‍ പോരാടിക്കഴിഞ്ഞാല് സര്‍ക്കാരിന് വിരോധം തോന്നാത്ത തരത്തില്‍ അംഗീകരിക്കാം. സിബി മലയില്‍, രഘുനാഥ് പരേലി, വിദ്യാസാഗര്‍ തുടങ്ങിയവര്‍ ദേശീയ പുരസ്കാരം അര്‍ഹിക്കുന്നുണ്ട്. സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരും അത് അര്‍ഹിക്കുന്നു. ഞാന്‍ എന്തായാലും പോരാടും.’ സിയാദ് കോക്കര്‍ പറഞ്ഞു.
സിബി മലയില്‍ സംവിധാനം നിര്‍വ്വഹിച്ച ദേവദൂതന് 2000 ത്തിലാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ജനാര്ദ്ദനന് തുടങ്ങിയവരും അഭിനയിച്ചിരുന്നു. വിദ്യാസാഗറാണ് സംഗീതം നിര്‍വ്വഹിച്ചത്. രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. സിയാദ് കോക്കറാണ് നിര്‍മ്മാതാവ്.
Recent Comments