ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു. മഴവില്‍ കേരളം എക്സ്ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനില്ദാസാണ് പരാതി നല്‍കിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. ചാനല്‍ ഉടമയ്ക്ക് നാളെ നോട്ടീസ് നല്‍കും.
അര്‍ജുന്റെ കുട്ടിയുടെ പ്രതികരണമെടുത്തതില്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. പോസ്കോ വകുപ്പിന്റെ പരിതിയില്പെടുന്ന കുറ്റമാണ് ്വതാരക ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അര്‍ജുന്റെ കുടുംബത്തിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ കോഴിക്കോട് സൈബര്‍ പോലീസും കേസെടുത്തിരുന്നു. പരാതിക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. അര്‍ജുന്റെ അമ്മയുടെ പ്രതികരണം എഡിറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രചരണം.
ഷിരൂരില്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ താല്‍ക്കാലികമായി അവതരിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തീരുമാനം കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെവരെ പറയാത്ത കാര്യമാണ് ഇപ്പോള്‍ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ തിരുമാനിത്തിനെതിരെ അര്‍ജുന്റെ ബന്ധു ജിതിനും എം. വിജിന് എം.എല്‍.എയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കര്‍ണ്ണാടക സര്‍ക്കാരാണ്. കേരള മന്ത്രിമാര്‍ക്ക് അവിടെ പോകാനേ പറ്റൂ. കേരള സര്‍ക്കാര്‍ ആകുന്നതുപോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രക്ഷാദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.
അടിയൊഴുക്ക് കാരണം പുഴയില്‍ ഇറങ്ങാനാകില്ലെന്നും അതിനാല്‍ താല്‍ക്കാലികമായി തെരച്ചില്‍ നിര്‍ത്തുകയാണെന്നും കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. ഇനി തെരച്ചില്‍ തുടരണമെങ്കില്‍ തമിഴ്നാട്ടില്‍നിന്ന് ബാര്‍ജ് എത്തിക്കണം. റോഡ് മാര്‍ഗമേ ബാര്‍ജ് എത്തിക്കാന്‍ സാധിക്കൂ. ബാര്‍ജ് എത്തിക്കാന്‍ 4 ദിവസം എടുത്തും. ഇതിനുള്ള ശ്രമം നടത്തുന്നുവെന്നും എം.എല്‍.എ അറിയിച്ചു. കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
Recent Comments